പകല്‍ വൈദ്യുതി നിയന്ത്രണമൊഴിവാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി

Posted on: June 11, 2013 9:44 am | Last updated: June 11, 2013 at 12:04 pm
SHARE

power

തിരുവനന്തപുരം: പകല്‍ വൈദ്യുതി നിയന്ത്രണമൊഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ജലസംഭരണികളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

എന്നാല്‍ എന്നുമുതലാണ് വൈദ്യുതി നിയന്ത്രണമൊഴിവാക്കുകയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പകല്‍ ഒരു മണിക്കൂറും രാത്രി അരമണിക്കൂറുമാണ് ലോഡ്‌ഷെഡ്ഡിംഗ്.

ഈ മാസം 15 മുതല്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.