Connect with us

Kerala

ശ്രീശാന്തിനെതിരെ മക്കോക്ക: പോലീസിന് കോടതിയുടെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി:ഐപിഎല്‍ വാതുവെപ്പ കേസില്‍ അറസ്റ്റിലായ ശ്രീശാന്തിന് ജാമ്യം അനുവദിച്ചു.ശ്രീശാന്തിനെതിരെ മക്കോക്ക നിയമം ചുമത്തിയത് നിയമ ലംഘനമെന്ന് കോടതി. കേസില്‍ ശ്രീശാന്തുള്‍പ്പടെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.മക്കോക്ക ചുമത്തുന്നതിന് എന്ത് തെളിവാണ് പോലീസിന്റെ കൈവശമുള്ളതെന്നും ഡല്‍ഹി പോലീസ് അഭിഭാഷകനോട് സാകേത് കോടതി ചോദിച്ചു. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് ഡല്‍ഹി പോലീസിന് തിരിച്ചടിയായി കോടതിയുടെ വിമര്‍ശനം.ശ്രീശാന്ത് വാതുവെപ്പുകാരുമായി സംസാരിക്കുന്നതിന് വ്യക്തമായ തെളിവില്ല. മക്കോക്ക പോലുള്ള നിയമം ചുമത്തുമ്പോള്‍ പ്രതികളുടെ പൂര്‍വ്വകാല ചരിത്രം പരിശോധിക്കേണ്ടിയിരുന്നുവെന്നും കോടതി.

ശ്രീശാന്തിനൊപ്പം പിടിയിലായ അങ്കിത് ചവാനും അജിത് ചാന്ദിലക്കും എതിരെയാണ് മക്കോക്ക കേസ് ചുമത്തിയത്. അധോലോക സംഘത്തിനും രാജ്യത്തിന് പുറത്തുള്ളവര്‍ക്കും കേസിലല്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മക്കോക്ക ചുമത്തിയത്.സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും തടയാന്‍ വേണ്ടി 1999ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമമാണ് മക്കോക്ക നിയമം.

Latest