Connect with us

National

'വ്യാജ വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം'

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ വിവാഹ വാഗ്ദാനം നല്‍കി സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. സ്ത്രീയുടെ ആഗ്രഹത്തിനെതിരായോ സമ്മതം കൂടാതെയോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമാണ്. വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചുള്ള സമ്മതം, പൂര്‍ണവും സ്വതന്ത്രവുമായ സമ്മതമായി കണക്കാക്കാനാകില്ല. ഇത് ബലാത്സംഗമാണ്. ജസ്റ്റിസ് ആര്‍ വി ഈശ്വറിന്റെ വിധിന്യായത്തില്‍ പറയുന്നു.
അഭിഷേക് ജെയ്ന്‍ എന്നയാളുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. അഭിഷേക് വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് കാണിച്ച് ഭാര്യ ജെയ്ന്‍ പരാതി നല്‍കുകയായിരുന്നു. കേസ് കൊടുത്തതിന് ശേഷം മാത്രമാണ് തന്നെ വിവാഹം കഴിക്കാന്‍ അഭിഷേക് തയ്യാറായതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 25ന് പരാതി പിന്‍വലിച്ചതിന് ശേഷമാണ് വിവാഹം നടന്നത്. വിവാഹത്തിന് ശേഷം അഭിഷേക് ഭാര്യയെ ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങി. നിയമനടപടിയിലൂടെ നീങ്ങിയാല്‍ അഭിഷേക് പഴയതു പോലെയാകുമെന്ന് കരുതിയാണ് പരാതി നല്‍കിയത്. എന്നാല്‍, അഭിഷേക് ജാമ്യം തേടുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ തന്നെ പീഡിപ്പിച്ചതായി ഫെബ്രുവരിയില്‍ റാണിബാഗ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജെയ്ന്‍ ആരോപിക്കുന്നു. എന്നാല്‍, മാര്‍ച്ച് നാലിന് ഗാസിയാബാദിലെ ആര്യ സമാജ് വിവാഹ് മന്ദിരത്തില്‍ വെച്ച് ഇരുവരുടെയും വിവാഹം നടന്നു. രജിസ്‌ട്രേഷനും നടത്തി. വിവാഹത്തിന് ശേഷം ജെയ്‌നെ അഭിഷേക് പീഡിപ്പിക്കാന്‍ തുടങ്ങിയെന്നും പരാതി പിന്‍വലിക്കാന്‍ വേണ്ടി മാത്രമാണ് വിവാഹം കഴിച്ചതെന്ന് അഭിഷേക് പറയാറുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. അഭിഷേകിന്റെ കുടുംബാംഗങ്ങളും ജെയ്‌നിനെ പീഡിപ്പിക്കാറുണ്ടായിരുന്നു. ജെയ്‌നെ വഞ്ചിക്കാന്‍ ബന്ധുക്കള്‍ ഗൂഢാലോചന നടത്തിയതായും കോടതി നിരീക്ഷിച്ചു.

Latest