Connect with us

Palakkad

മണ്ണാര്‍ക്കാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരിക്കണം

Published

|

Last Updated

മണ്ണാര്‍ക്കാട്: ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ മണ്ണാര്‍ക്കാട് താലൂക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് നഗരത്തിലെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരിക്കണമെന്നാവശ്യം ശക്തമാകുന്നു.
ദിനംപ്രതി അഞ്ഞൂറൂറോളം സ്വകാര്യ, കെ എസ് ആര്‍ ടി സി ബസുകള്‍ കയറിയിറങ്ങുന്ന മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിലാണ് ഈ ശോചനീയാവസ്ഥയാണ്. മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് ബസുകള്‍ക്ക് കയറുന്നതിനും ഇറങ്ങുന്നതിനും സൗകര്യമില്ലാത്തത് കാരണം ബസ് ജീവനക്കാരുടെ വാക്കേറ്റവും കൈയാങ്കളിയും പതിവ് കാഴ്ചയാണ്.
മുപ്പത് വര്‍ഷം മുമ്പ് നിര്‍മിച്ച ബസ് സ്റ്റാന്‍ഡില്‍ ഇത് വരെയും യാതൊരു വികസനപ്രവര്‍ത്തവുമില്ല. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ്ങ് സെന്റര്‍ ഈ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് സ്റ്റാന്‍ഡില്‍ അനുഭവപ്പെട്ട തിരക്കാണ് ഇന്ന് മണ്ണാര്‍ക്കാട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ അനുഭവപ്പെടുന്നത്. നാല് ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സ്ഥലം മാത്രമേ ബസ് സ്റ്റാന്‍ഡിലുള്ളൂ. എന്നാല്‍ ഏത് സമയത്തും 20ലധികം ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയും ചെയ്യും. അട്ടപ്പാടി”ഭാഗത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കൂടെയാകുമ്പോള്‍ തിരക്ക് വര്‍ധിക്കുകയാണ് ചെയ്യുന്നത്. ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡും ഗതാഗതക്കുരുക്ക് രൂക്ഷമാക്കാനിടയാക്കുന്നു. ബസ് സ്റ്റാന്‍ഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ നവീകരണ പ്രവര്‍ത്തനം അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യം ശക്തമായി.