കേരളത്തില്‍ ജാതിമത ചേരിതിരിവിന് ചിലര്‍ ശ്രമിക്കുന്നു: കെ പി എ മജീദ്

Posted on: June 8, 2013 7:15 pm | Last updated: June 8, 2013 at 11:17 pm
SHARE

majeedദോഹ: കേരളത്തില്‍ ജാതിമത ചേരിതിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജിദ് പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

എല്ലാ സമുദായ പാര്‍ട്ടികളുമായും എന്നും നല്ല നിലയിലാണ് ലീഗ് നില കൊണ്ടത്. അത് ഇനിയും തുടരും. ചന്ദ്രികയില്‍ എന്‍ എസ് എസിന് എതിരെ വന്ന ലേഖനവുമായി ലീഗിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ അതിന്റെ പേരില്‍ ലിഗിനെ അധിക്ഷേപിക്കുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും മജീദ് പറഞ്ഞു.

ലീഗ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നുവെന്നതാണ് ലീഗിനെതിരെ തിരിയാന്‍ പലരേയും പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.