പീഡനശ്രമം: മരുമക്കള്‍ ഭര്‍തൃപിതാവിന്റെ കൈപ്പത്തി അറുത്തുമാറ്റി

Posted on: June 8, 2013 10:26 pm | Last updated: June 8, 2013 at 10:26 pm
SHARE

rapeപാറ്റ്‌ന: ഭര്‍ത്താക്കന്മാര്‍ വീട്ടിലില്ലാത്ത സമയത്ത് മരുമക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍തൃപിതാവിന്റെ കൈകള്‍ മരുമക്കള്‍ വെട്ടിമാറ്റി. ബീഹാറിലെ രോഹ്താസ് ജില്ലയിലെ ഭാനാസ് ഗ്രാമത്തിലാണ് സംഭവം. ഉമാദേവി, സവിതാ ദേവി എന്നിവര്‍ ചേര്‍ന്നാണ് ഭര്‍തൃപിതാവായ രാധേഷ്യം സിംഗിന്റെ കൈപത്തി മുറിച്ചുമാറ്റിയത്.

ഉമാദേവിയുടെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് രാധേഷ്യംസിംഗ് മരുമകളുടെ റൂമിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഉമാദേവി ഒച്ചവെച്ചു. ഈ സമയം അടുക്കളയില്‍ പച്ചക്കറി നുറുക്കുകയായിരുന്ന ഇളയച്ചി സവിതാദേവി ഓടിയെത്തി. ഇതോടെ ഉമാദേവിയെ വിട്ട് സവിതയെ പീഡിപ്പിക്കാനായി രാധേഷ്യം സിംഗിന്റെ ശ്രമം. പിന്നെ ഇരുവരും നോക്കിനിന്നില്ല. ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് ഭര്‍തൃപിതാവിന്റെ കൈപ്പതി മുറിച്ചുമാറ്റുകയായിരുന്നു. ശേഷം സധൈര്യം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു.

രാധേഷ്യം സിംഗിനെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് വരാണസിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.