യൂത്ത് കോണ്‍ഗ്രസ്: എ ഗ്രൂപ്പിന് മികച്ച വിജയം സമ്മാനിച്ചത് വിരുദ്ധ ഗ്രൂപ്പുകളുടെ ഭിന്നത

Posted on: June 6, 2013 11:59 pm | Last updated: June 6, 2013 at 11:59 pm
SHARE

കൊച്ചി: അത്യന്തം വീറും വാശിയും പ്രകടമായ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മികച്ച വിജയം സമ്മാനിച്ചത് വിരുദ്ധ ഗ്രൂപ്പുകളുടെ ഭിന്നത. ഐ പക്ഷവും നാലാം ഗ്രൂപ്പും പത്മജാ വിഭാഗവും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ഐ ഗ്രൂപ്പിന് മേധാവിത്വം അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി. പാര്‍ലിമെന്റ്, അസംബ്ലി മണ്ഡലം തലത്തില്‍ എ ഗ്രൂപ്പ് തന്ത്രപരമായി നേടിയ ആധിപത്യം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിലും അതേപടി പ്രതിഫലിക്കുകയായിരുന്നു. വിശാല ഐയില്‍ ചെന്നിത്തല പക്ഷവും പത്മജ, നാലാം ഗ്രൂപ്പ് വിഭാഗങ്ങളും തമ്മിലുണ്ടായ ഉള്‍പ്പോര് മൂലം ചിതറിപ്പോയ വോട്ടുകളാണ് അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വിനയായി മാറിയത്. ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പുമായി പത്മജയും വയലാര്‍ രവി പക്ഷവും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ ഐ വിഭാഗത്തിന്റെ വോട്ടുകള്‍ വിഭജിക്കപ്പെടുകയും എ ഗ്രൂപ്പ് മേല്‍ക്കൈ നേടുകയുമായിരുന്നു. എറണാകുളത്തും കൊല്ലത്തും ഇതുമൂലം വിശാല ഐയില്‍ വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായി. ഐ വിഭാഗത്തിന്റെ തട്ടകങ്ങളായ പാര്‍ലിമെന്റ്, നിയമസഭാ മണ്ഡലങ്ങളില്‍ നേരിയ മാര്‍ജിനില്‍ അപ്രതീക്ഷിത വിജയം നേടിയ എ വിഭാഗത്തിന് അതിന്റെ സ്വാഭാവികമായ മേല്‍ക്കൈ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പില്‍ തുടക്കം മുതലേ ഉണ്ടായി.
എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂര്‍ സ്വദേശിയായ ഡീന്‍ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. തൊടുപുഴ ന്യൂമാന്‍ കോളജ് യൂനിയന്‍ ചെയര്‍മാനും മൂലമറ്റം സെന്റ്‌ജോസഫ് കോളജ് യൂനിറ്റ് പ്രസിഡന്റും ആയി തുടക്കം കുറിച്ചു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മൂന്ന് വര്‍ഷവും സംസ്ഥാന വൈസ് പ്രസിഡന്റായി ഒരു വര്‍ഷവും പ്രവര്‍ത്തിച്ചു. എം ജി യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നിയമ ബിരുദ ധാരികൂടിയായ ഈ മുപ്പത് കാരന്‍ തൊടുപൂഴ നിയോജക മണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്തത്. കഴിഞ്ഞ 3 വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പൈങ്ങോട്ടൂര്‍ ഏനാനിക്കല്‍ അഡ്വ. എ എം കുര്യാകോസിന്റെ മകനായ ഡീന്‍ കുര്യാക്കോസ് ഇപ്പോള്‍ മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ്.
വിശാല ഐ ഗ്രൂപ്പ്കാരനായ മഹേഷ് കരുനാഗപ്പള്ളി തഴവ സ്വദേശിയാണ്. കെ എസ് യുവീലൂടെ രാഷ്ട്രീയ രംഗത്ത് വന്ന മഹേഷ് ശാസ്താം കോട്ട ഡി ബി കോളജ് യൂനിറ്റ് പ്രസിഡന്റ്, യൂനിറ്റ് പ്രസിഡന്റ്, ചെയര്‍മാന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാപ്രസിഡന്റായിരുന്നു. യുവജന ക്ഷേമബോര്‍ഡ് മെമ്പര്‍ കൂടിയായ ഈ 32 കാരന്‍ ചെമ്പകശേരി വീട്ടില്‍ രാജശേഖരന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ ഗായത്രി, മകന്‍ അപ്പു.
മറ്റ് സെക്രട്ടറിമാര്‍: അബ്ദുല്‍ നിയാസ് യൂനുസ് അറാഫത്ത്(385), അഭിലാഷ്(205), യു കെ അഭിലാഷ്(417), അമീര്‍ ബാവ(282), അനിതകുമാരി എ കെ (എസ് സി-130), അരുണ്‍ ജോസഫ് എം(274), അരുണ്‍ നായര്‍(206), ബിനീഷ്‌കുമാര്‍ കെ എസ്(എസ് സി-184), ബിനീഷ് കുര്യാക്കോസ്(239), ദീപക് ജോയി(270), ദില്‍ജിത് ഞെരളി(253), ദിലീപ് എസ്(എസ് സി -232), ഫൈസല്‍ കെ എം(432), ഫെബിന്‍ കെ എം(444), ഗീതാ അശോകന്‍(വനിതാ സംവരണം-155), ജിതേഷ് സി വി(296), കരുണൈ രാജന്‍ ആര്‍(136), കെ പി അജ്മല്‍ ബാബു(569), പ്രദീപ്കുമാര്‍ പി(208), പ്രസാദ് എം(208), പി എസ് സുധീര്‍(558), രാജേഷ് ചന്ദ്രദാസ് ബി എസ്(332), രാജേഷ്‌കുമാര്‍ ആര്‍(339), രാജേഷ് ആര്‍ ജി(453), രതീഷ് കൃഷ്്ണ സി കെ(എസ് സി-140), രമാ കെ ആര്‍(വനിതാ എസ് സി-157), സജേഷ്(256), സഞ്ജയ് ഖാന്‍(330), സവിന്‍ സത്യന്‍(360), ഷാജി ജി (276), ഷെറിന്‍ വര്‍ഗീസ്(388), ഷിറാസ് ഖാന്‍(262), ഷോണ്‍ പല്ലിശേരി(320), സിദ്ധിഖ് പന്താവൂര്‍(326), സിജു(എസ് സി-182), സോണിയാ എസ് ആര്‍(വനിതാ സംവരണം-136), സുധീര്‍ ശാസ്താംകോട്ട(250), സുനില്‍(418), തമ്പി സുബ്രഹ്മണ്യം(477), വിബിന്‍ വാസു(എസ് സി -232), വിദ്യാ ബാലകൃഷ്ണന്‍(വനിതാ സംവരണം-209), വിനയര്‍ കെ ഇ(384), വിഷ്ണു സുകുമാരന്‍(302),