സായാഹ്ന ഒ പി തല്‍ക്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

Posted on: June 6, 2013 7:11 pm | Last updated: June 6, 2013 at 7:12 pm
SHARE

തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിതര്‍ക്കായി മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ പി പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. സായാഹ്ന ഒ പി തല്‍ക്കാലം വേണ്ടെന്നാണ് തീരുമാനം. കെ ജി എം സി ടി എയുടെ നിസ്സഹകരണത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. ബദല്‍ മാര്‍ഗങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സ്വകാര്യ പ്രാക്ടീസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കെ ജി എം സി ടി എ നിസ്സഹകരണം പ്രഖ്യാപിച്ചത്.