രാജ്കുന്ദ്ര രാജ്യം വിടരുത്:ഡല്‍ഹി പോലീസ്

Posted on: June 6, 2013 9:46 am | Last updated: June 6, 2013 at 10:03 am
SHARE

shilpashetty-kundra-bcciന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ഉടമയും ഷില്‍പ്പഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര രാജ്യം വിടരുതെന്ന് ഡല്‍ഹി പോലീസ്. രാജ് കുന്ദ്രയുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തു.

ബുധനാഴ്ച ഐപിഎല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് കുന്ദ്രയെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ത്ഥ് ത്രിവേദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

വാതുവെപ്പുകാരുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം കളിക്കാര്‍ ടീം ഉടമകളുമായി പങ്കു വച്ചിട്ടുണ്ടോയെന്ന കാര്യമാണ് പോലീസ് പരിശോധിച്ചത്. അജിത് ചാന്ദിലയും മറ്റ് ചില കളിക്കാരും വാതുവയ്പ്പുകാരുമായി ബന്ധപ്പെടുന്നത് കണ്ടിരുന്നതായി സിദ്ധാര്‍ത്ഥ് ത്രിവേദി നേരെത്തെ മൊഴി നല്കിയിരുന്നു.