ശ്രീശാന്തിന്റെ കാര്യം പരിശോധിക്കും:തിരുവഞ്ചൂര്‍

Posted on: June 5, 2013 11:16 am | Last updated: June 5, 2013 at 11:16 am
SHARE

thiruvanjoorന്യൂഡല്‍ഹി:വാതുവെപ്പ് കേസില്‍ അറസ്റ്റിലായ മലയാളി താരം ശ്രീശാന്തിന്റെ മേല്‍ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അതേസമയം ശ്രീശാന്തിനുമേല്‍ ചുമത്തിയ കുറ്റങ്ങള്‍ ഡല്‍ഹി പോലീസിനോട് ചോദിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. കേസിന്റെ വിവരങ്ങള്‍ ലഭ്യമായ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.ആഭ്യന്തര സുരക്ഷ സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു മന്ത്രി.