ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇനി എമിറേറ്റ്‌സ് ഐ ഡി ഉപയോഗിക്കാം

Posted on: June 4, 2013 10:12 pm | Last updated: June 4, 2013 at 10:12 pm
SHARE

ദുബൈ: ദുബൈ നിവാസികള്‍ക്ക് സര്‍ക്കാറിന്റെ മുഴുവന്‍ സേവനങ്ങളും എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ച് ലഭ്യമാവുന്ന പുതിയ സംവിധാനം വരുന്നു. അടുത്ത ഒക്ടോബര്‍ മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നു. ആദ്യഘട്ടത്തില്‍ 20 സേവനങ്ങളാണ് പുതിയ സംവിധാനം വഴി ലഭ്യമാവുക.

അധികം താമസിയാതെ അര്‍ധ സര്‍ക്കാര്‍ സേവനങ്ങളും സ്വകാര്യ കമ്പനികളുടെ സേവനങ്ങളും എമിറേറ്റ്‌സ് ഐ ഡി ഉപയോഗിച്ച് ലഭ്യമാക്കുമെന്ന ദുബൈ ഗവണ്‍മെന്റ് ഡയരക്ടര്‍ ജനറല്‍ അഹമ്മദ് ബിന്‍ ഹുമദൈന്‍ പറഞ്ഞു.