Connect with us

Gulf

യുവാവ് കൊല്ലപ്പെട്ടു; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

|

Last Updated

ദുബൈ:സ്വവര്‍ഗാനുരാഗം പുറത്തുപറയുമെന്ന് ഭയന്ന് യുവാവ് സഹപ്രവര്‍ത്തകനെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തി മരുഭൂമിയില്‍ ഉപേക്ഷിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതായി സി ഐ ഡി ഡയറക്ടര്‍ കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശിദ് അറിയിച്ചു.

ഒന്നര വര്‍ഷമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. ബന്ധം പുറത്തറിയുമെന്ന് ഭയന്ന് പ്രതി കഴുത്ത് ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. ബനിയാസിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.
അധാര്‍മികമായ പ്രവര്‍ത്തനങ്ങള്‍ അരുതെന്ന് കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശിദ് ഉത്‌ബോധിപ്പിച്ചു.
ഒന്നര വര്‍ഷം നീണ്ട സൗഹൃദത്തിനിടയില്‍ പ്രതി പലപ്പോഴും ഇയാളുമായി പ്രകൃതിവിരുദ്ധ കൃത്യങ്ങളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. സ്ഥിരമായി ഇത്തരം പ്രവണതക്ക് മുതിര്‍ന്ന പ്രതിയെ വിയോജിപ്പ് അറിയിച്ചതിലും ബലാല്‍ക്കാരത്തിനു ശ്രമിച്ചപ്പോള്‍ തടഞ്ഞതിലുള്ള വിദ്വേഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊലയാളിക്ക് ഇയാളുമായി ഗാഡമായ സ്വവര്‍ഗാനുരാഗമുണ്ടായിരുന്നു. കൊല്ലപ്പെട്ടയാളുടെ മൊബൈലും പഴ്‌സും പ്രതി സൂക്ഷിച്ചുവെച്ചത് പോലീസ് കണ്ടെടുത്തു. മരിച്ചയാളുടെ ഓര്‍മക്കായാണ് ഇവ സൂക്ഷിച്ചതെന്ന് പ്രതി മൊഴി നല്‍കി.
മല്‍പ്പിടുത്തത്തിനൊടുവില്‍ ഇരയെ കീഴ്‌പ്പെടുത്തിയ പ്രതി കയറ് കൊണ്ട് കൈകാലുകള്‍ കെട്ടി ഷര്‍ട്ട് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരിത്തിയ ശേഷം മൃതദേഹം തുണിയില്‍ പൊതിഞ്ഞ് മരുഭൂമിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊലക്കുപയോഗിച്ച ഷര്‍ട്ട് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മൃതദേഹത്തിനു സമീപം ഒളിപ്പിച്ചുവെച്ചു.
മരുഭൂമിയില്‍ മൃതദേഹം കിടക്കുന്ന വിവരം ഒരു സ്വദേശിയിലൂടെ അറിഞ്ഞ പോലീസ് ഫോറന്‍സിക് വിഭാഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ടയാളുടെ അതേ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതിയെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിച്ചു.
ഇവര്‍ തമ്മില്‍ മുമ്പ് വാക്കേറ്റവും അടിപിടിയും ഉണ്ടായത് സഹപ്രവര്‍ത്തകരില്‍ നിന്ന് അറിഞ്ഞ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

 

Latest