Connect with us

Kerala

എന്‍ എസ് എസിന്റെ കാര്യം വയലാര്‍ രവി നോക്കണ്ട: സുകുമാരന്‍ നായര്‍

Published

|

Last Updated

കോട്ടയം: എന്‍ എസ് എസിന്റെ കാര്യം നോക്കാന്‍ വയലാര്‍ രവിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍ എസ് എസിനെ കുറ്റം പറഞ്ഞ ചരിത്രമാണ് വയലാര്‍ രവിക്കുള്ളത്. അതിനാല്‍ രവിയുടെ പരാമര്‍ശം പുച്ഛത്തോടെ തള്ളുന്നു. ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിലാണ് രവിയുടെ പ്രസ്താവന.
എന്‍ എസ് എസ്- എസ് എന്‍ ഡി പി ഐക്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.