കോപ്റ്റര്‍ അപകടത്തില്‍ നിന്ന് നജാദ് രക്ഷപ്പെട്ടു

Posted on: June 3, 2013 9:17 am | Last updated: June 3, 2013 at 9:17 am
SHARE

ടെഹ്‌റാന്‍: ഹലിക്കോപ്റ്റര്‍ അപകടത്തില്‍നിന്ന് ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മ്മദി നജാദ് പെരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നജാദ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തായിരുന്നു സംഭവം. ഉദ്യോഗസ്ഥരോടൊപ്പം നജാദ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റ് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നുവെന്ന് പ്രസിഡന്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. മലനിരകള്‍ നിറഞ്ഞ പ്രദേശത്ത് ഒരു പ്രാദേശിക പദ്ധതിയുടെ ഉദ്ഘാടനത്തിന് വരുമ്പോഴായിരുന്നു സംഭവം. ദൈവത്തിന്റെ സഹായത്താല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ട പ്രസിഡന്റ് ഉദ്ഘാടന ശേഷം കാറില്‍ മടങ്ങുകയായിരുന്നുവെന്നും സൈറ്റില്‍ പറയുന്നു.