മാധവിക്കുട്ടി എഴുപതുകളില്‍ തന്നെ ഇസ്ലാം സ്വീകരിച്ചുവെന്ന് മകന്‍

Posted on: June 2, 2013 9:26 pm | Last updated: June 2, 2013 at 9:40 pm
SHARE

M.D.Nalappatകോഴിക്കോട്: എഴുപതുകളുടെ മധ്യത്തില്‍ തന്നെ കമലാ സുരയ്യ (മാധവിക്കുട്ടി) ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്ന് മകന്റെ വെളിപ്പെടുത്തല്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകന്‍ എം ഡി നാലപ്പാട്ട് ഇക്കാര്യം പറഞ്ഞത്. എഴുപതുകള്‍ മുതല്‍ തന്നെ കമലാ സുരയ്യ സ്ഥിരമായി ഖുര്‍ആന്‍ വായിക്കുമായിരുന്നുവെന്ന് എം ഡി നാലപ്പാട്ട് പറയുന്നു.

എല്ലാ മനുഷ്യരേയും സമന്മാരായി കണ്ടിരുന്ന ഇസ്ലാമിന്റെ രീതിയാണ് അമ്മയെ ആകര്‍ഷിച്ചത്. ഇസ്ലാമാണ് തന്റെ വിശ്വാസത്തിന്റെ യഥാര്‍ഥ പാതയെന്ന് അമ്മ വിശ്വസിച്ചിരുന്നു.

Kamala-Das

എന്‍പതുകളില്‍ തന്നെ താന്‍ ഇസ്ലാമിലേക്ക് മാറുന്നുവെന്ന കാര്യം അമ്മ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് പുറത്തറിഞ്ഞാല്‍ അച്ചനും എനിക്കുമുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് അവര്‍ അന്ന് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് – എം ഡി നാലപ്പാട്ട് പറയുന്നു.

ഒരു പുരുഷന് വേണ്ടിയാണ് അമ്മ മതം മാറയതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നുണയാണ്. എന്റെ അമ്മയോടൊപ്പം 24 മണിക്കൂറും ഉണ്ടായിരുന്ന എനിക്ക് അറിയാം സത്യം. ഇത്തരം പ്രചാരണങ്ങള്‍ ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.