ധോണിക്കെതിരെ ഗാംഗുലി

Posted on: June 2, 2013 2:13 pm | Last updated: June 2, 2013 at 2:28 pm
SHARE

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി മഹേന്ദ്ര സിംഗ് ധോണിക്കെതിരെ. ഐ പി എല്‍ ഒത്തുകളി വിവാദത്തില്‍ ധോണി ഒന്നും പ്രതികരിക്കാത്തത് ശരിയായില്ലെന്ന് ഗാംഗുലി പറഞ്ഞു. ധോണി ഉന്നതസ്ഥാനത്ത് നില്‍ക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ ആരാധകരും രാജ്യവും പ്രതീക്ഷിക്കുന്ന ഒരു നിലപാടല്ല ധോണിയില്‍ നിന്ന് ഉണ്ടായത്. എന്നാല്‍ താന്‍ ധോണിക്കെതിരല്ലെന്നും ഗാംഗുലി പറഞ്ഞു.