ബി സി സി ഐയുടെ അടിയന്തിര യോഗം ഇന്ന്

Posted on: June 2, 2013 8:20 am | Last updated: June 2, 2013 at 1:28 pm
SHARE

ചെന്നൈ: ബി സി സി ഐ യുടെ നിര്‍ണായക യോഗം ഇന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ചേരും. പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ രാജി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഈ മാസം അവസാനം യോഗം ചേരുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ബോര്‍ഡില്‍ ശ്രീനിവാസന്റെ രാജിക്കായി മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തിരയോഗം ഇന്ന് ചേരുന്നത്.
പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെങ്കില്‍ ശ്രീനിവാസന്‍ ചില ഉപാധികള്‍ മുന്നോട്ട് വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ സി സിയില്‍ ഇന്ത്യയുടെ പ്രതിനിധിയായി തന്നെ നിയമിക്കുക, കുറ്റവാളിയല്ലെങ്കില്‍ സ്ഥാനം തിരിച്ചുതരിക തുടങ്ങിയ നിര്‍ദേശങ്ങളായിരിക്കും ശ്രീനിവാസന്‍ മുന്നോട്ട് വെക്കുക. ഇന്നലെ ബി സി സി ഐയിലെ മുതിര്‍ന്ന അംഗങ്ങളായ സഞ്ജയ് ജഗ്ദാലെയും അജയ് ഷിര്‍ക്കെയും രാജിവെച്ചിരുന്നു.