ചന്ദ്രിക ലേഖനത്തിന് പിന്നില്‍ ഉമ്മന്‍ ചാണ്ടി: സുകുമാരന്‍ നായര്‍

Posted on: June 2, 2013 12:12 pm | Last updated: June 3, 2013 at 1:24 pm
SHARE

G-Sukumaran-Nairകോട്ടയം: എന്‍ എസ് എസിനെയും സുകുമാരന്‍ നായരെയും വിമര്‍ശിച്ച ചന്ദ്രികയുടെ മുഖപ്രസംഗത്തിന് സുകുമാരന്‍ നായരുടെ മറുപടി. എന്നെയല്ല നായര്‍ സമുദായത്തെ മുഴുവനാണ് പത്രം അധിക്ഷേപിച്ചത് എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. സമുദായത്തെ അധിക്ഷേപിച്ചവര്‍ക്ക് മാപ്പില്ല. പത്രത്തിന്റെ നിലപാട് സംസ്‌കാര ശൂന്യമാണ്. ഇതിന് പിന്നില്‍ ആരെന്നും ചെയ്യിച്ചത് എന്തിനെന്നും വ്യക്തമാണ്. ഇത് മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ് എഴുതിയത്. ഇക്കാരണത്താല്‍ തന്നെ മുഖ്യമന്ത്രി വര്‍ഗീയവാദിയാണ്. പ്രതിസന്ധി മറികടക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. തന്റെ യോഗ്യത താന്‍ തെളിയിക്കേണ്ടത് എന്‍ എസ് എസിന്റെ മുന്നിലാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.