ലീഗിലെ അവസാന മത്സരം ഉജ്ജ്വലമാക്കി റയലും ബാഴ്‌സയും

Posted on: June 2, 2013 8:56 am | Last updated: June 2, 2013 at 8:59 am
SHARE

barca

മാഡ്രിഡ്: ബാഴ്‌സലോണയും റയല്‍ മാഡ്രിഡും സ്പാനിഷ് ലീഗില്‍ ഈ സീസണ്‍ ജയത്തോടെ അവസാനിപ്പിച്ചു. മലാഗക്കെതിരെയുള്ള ജയത്തോടെ കഴിഞ്ഞ സീസണില്‍ 100 പോയിന്റ് നേടിയ റയലിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാഴ്‌സക്കായി. 4-1 നാണ് ബാഴ്‌സയുടെ ജയം.
കിരീടം നേടിയ ആലസ്യമൊന്നും ബാഴ്‌സ കാണിച്ചില്ല. ജയിക്കാനുറച്ചിറങ്ങിയ ബാഴ്‌സക്ക് വേണ്ടി ഡേവിഡ് വിയ്യ, സെസ്‌ക് ഫാബ്രിക്കാസ്, മാര്‍ട്ടിന്‍ മൊണ്ടോയ, ആന്ദ്രെ ഇനിയസ്റ്റ എന്നിവരാണ് ബാഴ്‌സക്കുവേണ്ടി ഗോള്‍ നേടിയത്.

രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഒസാസിനെയെയാണ് റയല്‍ തോല്‍പ്പിച്ചത്. പടിയിറങ്ങുന്ന കോച്ച് മൊറീഞ്ഞോക്ക് ജയത്തോടെ തന്നെ റയല്‍ യാത്രയയപ്പ് നല്‍കി. ഗോണ്‍സാലോ ഹിഗൈ്വന്‍, മൈക്കല്‍ എസ്സിയന്‍, കരീം ബെന്‍സീമ, കാലെയോന്‍ എന്നിവര്‍ റയലിന് വേണ്ടിയും റോബര്‍ട്ടോ ടോറസ് അല്‍വാരോ സെജൂഡോ എന്നിവര്‍ ഒസാസുനക്ക് വേണ്ടിയും ഗോള്‍ നേടി.