എംജി വി സി നിയമനം: ഹൈക്കോടതി വിശദീകരണം നേടി

Posted on: June 1, 2013 6:28 pm | Last updated: June 1, 2013 at 6:28 pm
SHARE

കൊച്ചി: എം ജി സര്‍വ്വകലാശാലാ വി സി നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടി. സര്‍വ്വകലാശാലാ വി സി എ വി ജോര്‍ജ്ജ് വ്യാജ ജീവചരിത്രക്കുറിപ്പാണ് സമര്‍പ്പിച്ചതെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എ വി ജോര്‍ജ്ജിന് വേണ്ടത്ര യോഗ്യതകളില്ലെന്ന് സെര്‍ച്ച് കമ്മിറ്റിയിലെ യു ജി സി പ്രതിനിധി ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റുള്ളവരെ തഴഞ്ഞ് രാഷ്ട്രീയ സമ്മര്‍ദ്ദമുപയോഗിച്ച് ജോര്‍ജ്ജിനെ വി സിയായി നിയമിക്കുകയായിരുന്നു.