ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു: തിരുവനന്തപുരത്ത് തര്‍ക്കം തുടരുന്നു

Posted on: June 1, 2013 12:28 pm | Last updated: June 1, 2013 at 12:41 pm
SHARE

BJPതിരുവനന്തപുരം: തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. മലപ്പുറം ,ഇടുക്കി,പത്തനംതിട്ട,കൊല്ലം ജില്ലകളില്‍ പുതിയ പ്രസിഡന്റുമാരെ നിശ്ചയിച്ചു. തര്‍ക്കം പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാത്തത്.

പുതിയ ജില്ലാ പ്രസിഡന്റുമാര്‍

കാസര്‍ഗോഡ്– പി.സുരേഷ്‌കുമാര്‍ ഷെട്ടി, കണ്ണൂര്‍– കെ.രഞ്ജിത്ത്, കോഴിക്കോട്– പി.രഘുനാഥ്, വയനാട്-കെ.സദാനന്ദന്‍,മലപ്പുറം-കെ.നാരായണന്‍മാസ്റ്റര്‍, പാലക്കാട്-സി കൃഷ്ണകുമാര്‍, തൃശൂര്‍-എ നാഗേഷ്, എറണാംകുളം-പിജെ തോമസ്, ആലപ്പുഴ-വെള്ളിയാകുളം പരമേശ്വരന്‍, ഇടുക്കി-പി.വേലുക്കുട്ടന്‍ നായര്‍,കോട്ടയം-ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കൊല്ലം-എം. സുനില്‍, പത്തനംതിട്ട-ടി ആര്‍ അജിത്ത് എന്നിവരാണ് പുതിയ പ്രസിഡന്റുമാര്‍