അല്‍ ഇര്‍ഷാദ് 15-ാം വാര്‍ഷികം: സംഘാടക സമിതിയായി

Posted on: June 1, 2013 6:00 am | Last updated: June 1, 2013 at 8:36 am
SHARE

മുക്കം: ഓമശ്ശേരി തെച്യാടില്‍ പ്രവര്‍ത്തിച്ച് വരുന്ന അല്‍ ഇര്‍ഷാദ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒരു വര്‍ഷം നീളുന്ന 15-ാം വാര്‍ഷിക പരിപാടികള്‍ക്ക് സംഘാടക സമിതി രൂപവത്കരിച്ചു. വ്യത്യസ്തങ്ങളായ പതിനഞ്ചിന പരിപാടികളാണ് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
ഭാരവാഹികളായി സി കെ ഹുസൈന്‍ നിബാരി (ചെയര്‍.), കെ അബൂബക്കര്‍ മാസ്റ്റര്‍, വി ഹുസൈന്‍ മേപ്പള്ളി (വൈ. ചെയര്‍.), പി എ ഹുസൈന്‍ മാസ്റ്റര്‍ (ജന. കണ്‍.), കെ അസയിന്‍ മാസ്റ്റര്‍, ടി ഇബ്‌റാഹിം പള്ളിക്കണ്ടി (ജോ. കണ്‍.), പി സി അബുഹാജി മുട്ടൂര്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.