കാട്ടുപോത്തുകള്‍ തേയില തോട്ടം തൊഴിലാളികളെ വിരട്ടിയോടിച്ചു

Posted on: June 1, 2013 6:00 am | Last updated: May 31, 2013 at 10:58 pm
SHARE

ഗൂഡല്ലൂര്‍: കാട്ടുപോത്തുകള്‍ തൊഴിലാളികളെ വിരട്ടിയോടിച്ചു. മഞ്ചൂര്‍ മെറിലാന്‍ഡ് എസ്റ്റേറ്റിലെ തേയിലതോട്ടത്തിലെ തൊഴിലാളികളെയാണ് ആറ് കാട്ടുപോത്തുകളടങ്ങിയ കൂട്ടം വിരട്ടിയോടിച്ചത്.
സ്ത്രീ തൊഴിലാളികളെയാണ് വിരട്ടിയോടിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓടുന്നതിനിടെ ചില തൊഴിലാളികള്‍ക്ക് നിസ്സാര പരുക്കേറ്റു. തൊഴിലാളികളുടെ ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പിന്നീട് കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തിയോടിച്ചത്. സമീപത്തെ പച്ചക്കറി കൃഷിയും നശിപ്പിച്ചിട്ടുണ്ട്. മഞ്ചൂര്‍, എടക്കാട്, എമറാള്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടുപോത്തുകളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. ശല്യക്കാരായ കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തിയോടിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.