Connect with us

Malappuram

എസ് വൈ എസ് ദഅ്‌വാസെല്‍; കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

മലപ്പുറം: സോണല്‍ എസ് വൈ എസ് ദഅ്‌വാ സെല്ലിനു കീഴില്‍ ആദര്‍ശം, കര്‍മം, സാംസ്‌കാരികം, പഠനം എന്നീ വിഭാഗങ്ങളിലായി വിവിധ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി ഉമറാക്കളെ കര്‍മോത്സുകരരാക്കി ഏകീകരിക്കുന്നതിന് ജൂണ്‍ 26ന് രാവിലെ പത്തു മുതല്‍ ഒന്നു വരെ മലപ്പുറം കോട്ടക്കുന്ന് ഡി ടി പി സി ഓഡിറ്റോറിയത്തില്‍ എക്‌സലന്‍സി മീറ്റ് നടക്കും.
ആറ് വര്‍ഷമായി കോട്ടപ്പടി സുന്നി മസ്ജിദില്‍ നടന്നു വരുന്ന ഫത്ഹുല്‍മുഈന്‍ പണ്ഡിതദര്‍സിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ആദര്‍ശം, കര്‍മം, സാമ്പത്തികം, ആത്മീയം, സംസ്‌കാരം, ചരിത്രം, സാമൂഹികം എന്നീ സെഷനുകളില്‍ സമഗ്ര ചര്‍ച്ചകള്‍, പഠന പര്യടനം, അശ്അരീ ത്വരീഖത്ത്: അഹ്‌ലുസ്സുന്നയുടെ ദാര്‍ശനികപ്രകാരം എന്ന പ്രമേയത്തില്‍ ആയിരം പണ്ഡിതരെ പങ്കെടുപ്പിച്ച് വിപുലമായ പണ്ഡിതസംഗമം തുടങ്ങിയവ വിപുലമായി ജൂണ്‍ മാസത്തില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള മൊയ്തീ ന്‍കുട്ടി ബാഖവി, ഒ കെ അബ്ദുല്ലക്കുട്ടി മഖ്ദൂമി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുസ്തഫ കോഡൂര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ദഅ്‌വാകാര്യ പ്രസിഡന്റ് ഹുസൈന്‍ സഖാഫിയുടെ അധ്യക്ഷത വഹിച്ചു. ഇബ്‌റാഹീം ബാഖവി മേല്‍മുറി ഉദ്ഘാടനം ചെ യ്തു. മുജീബുര്‍റഹ്മാന്‍, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, കോഡൂര്‍ മുഹമ്മദ് അഹ്‌സനി, സിദ്ദ്വീഖ് മുസ്‌ലിയാര്‍ സംബന്ധിച്ചു.

Latest