തെലങ്കാന: മുതിര്‍ന്ന നേതാവ് കേശവറാവു ടി ആര്‍ എസില്‍

Posted on: May 30, 2013 10:06 pm | Last updated: May 30, 2013 at 10:06 pm
SHARE

ന്യൂഡല്‍ഹി: തെലങ്കാന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കേശവ് റാവു തെലങ്കാന രാഷ്ട്ര സമിതിയില്‍ (ടി ആര്‍ എസ്) ചേര്‍ന്നു. തെലങ്കാന വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരു മാസത്തിനുള്ളില്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഈ വാക്ക് പാലിക്കാത്തതിനാലാണ് താന്‍ രാജിവെക്കുന്നതെന്നാണ് കേശവ് റാവു പറഞ്ഞത്. എന്നാല്‍ നിലപാട് മാറ്റിയാല്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചുപോവുമെന്നും റാവു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here