Connect with us

Gulf

റമസാന്‍ ഒന്ന് ജൂലൈ 10 ബുധനാഴ്ചയെന്ന്‌

Published

|

Last Updated

ദുബൈ: ഈ വര്‍ഷത്തെ വിശുദ്ധ റമസാന്‍ ആരംഭം ജൂലൈ 10 ബുധനാഴ്ചയായിരിക്കുമെന്ന് ഗോള ശാസ്ത്രജ്ഞര്‍. ചന്ദ്രോദയം വ്യക്തമായി കാണണമെന്ന് നിഷ്‌കര്‍ശിക്കുന്ന രാജ്യങ്ങളില്‍ ജൂലൈ 10 ബുധനാഴ്ചയും ഗോളശാസ്ത്രത്തെ ആസ്പദമാക്കി തീരുമാനിക്കുന്ന രാജ്യങ്ങളില്‍ ചൊവ്വാഴ്ചയുമായിരിക്കും റമസാന്‍ ഒന്നെന്ന് ഗോളശാസ്ത്ര സമിതി ചെയര്‍മാന്‍ മുഹമ്മദ് ശൗക്കത്ത് അവദ അറിയിച്ചു.
ചന്ദ്രോദയ ദര്‍ശനം കൊണ്ടുമാത്രമേ അന്തിമമായി റമസാന്‍ തുടക്കവും ഒടുക്കവും തീരുമാനിക്കാവൂ എന്ന നിലപാടുള്ള രാജ്യങ്ങളില്‍പ്പെട്ടതാണ് യു എ ഇ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും നീളം കൂടിയ പകലുകളായിരിക്കും ഈ റമസാനിലെന്നും സമിതി വിലയിരുത്തി. 2016 വരെ ഇത് തുടരുകയും ചെയ്യും.
മിക്ക അറബ് രാജ്യങ്ങളിലും ജൂലൈ എട്ടിന് സൂര്യാസ്തമയത്തോടെ ചന്ദ്രനും അസ്തമിക്കും. നഗ്ന നേത്രങ്ങള്‍ കൊണ്ട് അന്ന് ചന്ദ്രനെ കാണുക അസാധ്യം.
അതിനാല്‍ ജൂലൈ ഒമ്പത് ശഅ്ബാന്‍ 30 ഉം 10 റമസാന്‍ ഒന്നുമായിരിക്കുമെന്ന് ഗോളസമിതിയുടെ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു.