താനെയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 13 മരണം: 25 പേര്‍ക്ക് പരിക്ക്

Posted on: May 29, 2013 11:08 am | Last updated: May 29, 2013 at 11:08 am
SHARE

dahanu_maharashtra_mapതാനെ(മഹാരാഷ്ട്ര): താനെയില്‍ സ്വകാര്യ ടൂറിസ്റ്റു ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലെ മെദ്‌വാന്‍ ഖിന്ദിലാണ് അപകടം. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ വര്‍ധിക്കാനിടയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ 7.30 നായിരുന്നുഅപകടം.അപകടത്തില്‍പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഡീഷണല്‍ ജില്ലാകലക്ടര്‍ അശോക് സിംഗാരെ പറഞ്ഞു.ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here