Connect with us

Palakkad

തൃത്താല മണ്ഡലത്തില്‍ ഡയാലിസിസ് കേന്ദ്രനിര്‍മ്മാണം അന്തിമഘട്ടത്തില്‍

Published

|

Last Updated

കൂറ്റനാട് : അമ്പത്തിനാലര ലക്ഷം രൂപ ചിലവില്‍ ചാലിശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത്‌സെന്റെില്‍ പണിയുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലായി.
ജനപ്രതിനിധികള്‍ , ആരോഗ്യവകുപ്പ്, ബ്ലോക്ക്പഞ്ചായത്ത് എന്നിവയുടെ ധനസഹായത്തോടെയാണ് ആരോഗ്യകേന്ദ്രത്തില്‍ ഡയാലിസിസ് സൗകര്യമുണ്ടാക്കുന്നത്.—ചാലിശ്ശേരി സ്വദേശിയായ സി വി തമ്പിയാണ് ആശുപത്രിക്ക് പുതിയകെട്ടിടം പണിയുന്നതിനായി സ്ഥലം സൗജന്യമായി നല്‍കിയത്.
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ പരുതിയില്‍ തുടക്കത്തില്‍ പ്രസവവാര്‍ഡായാണ് കെട്ടിടം പണിതത്. 2010ല്‍ ആരോഗ്യമന്ത്രിയായിരുന്ന ശ്രീമതി ടീച്ചറാണ് പ്രസവവാര്‍ഡ് ഉത്ഘാടനം ചെയ്തത്. ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ ഒഴിഞ്ഞ് കിടന്നിരുന്ന കെട്ടിടം ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനായി ഉപയോഗിക്കുകയായിരുന്നു.——എം പി ഫണ്ടില്‍നിന്ന് 20 ലക്ഷം, എം എല്‍ എ ഫണ്ടില്‍നിന്ന് പതിനെന്നര ലക്ഷം, ബ്ലോക്ക് പഞ്ചായത്തയന്റെ 11 ലക്ഷം, എന്‍ ആര്‍ എച്ച് എം 12 ലക്ഷവുമാണ് കേന്ദ്രംതുടങ്ങുന്നതിനായുളള ധനസഹായം നല്‍കിയത്. രണ്ട്‌ഡോക്ടര്‍മാരും രണ്ട് നേഴ്‌സിംഗ് അസിസ്റ്റഡുമാരും എന്‍ ആര്‍ എച്ച് പദ്ധതിയിലൂടെ ആരോഗ്യകേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.—
ഡയാലിസിസ് ആരംഭിക്കുന്നതിനായുളള യന്ത്രങ്ങള്‍ വാര്‍ഡില്‍ സ്ഥാപിച്ചുതുടങ്ങി. ഇതിനായി തിരുവനന്ദപുരത്തു നിന്നും ആര്‍ ഒ പ്ലാന്‍് ആരോഗ്യകേന്ദ്രത്തിലെത്തി. വാര്‍ഡില്‍ നാലു കിടക്കകളാണുളളത്. ഒരേസമയം നാലുപേര്‍ക്ക് ഡയാലിസിസ് നടത്താന്‍കിഴിയുന്നതാണ് വാര്‍ഡ്. മേഖലയില്‍ ഡയാലിസിസ് സൗകര്യമില്ലാത്തതിനാല്‍ ബുദ്ധിമുട്ടിയിരുന്ന രോഗികള്‍ സൗകാര്യ ആശുപത്രികളെയും തൃശൂര്‍ മെഡിക്കല്‍കോളേജിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്. വാര്‍ഡിനുളളിലെ പ്രാഥമിക പ്രവൃത്തികളെല്ലാം പൂര്‍ത്തിയായതായും രണ്ടുമാസത്തിനുളളില്‍ കേന്ദ്രം പ്രവര്‍ത്തനയോഗ്യമാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ സുഷമ പറഞ്ഞു.

---- facebook comment plugin here -----

Latest