അനിശ്ചിതകാല ധര്‍ണ നാളെ തുടങ്ങും

Posted on: May 28, 2013 6:00 am | Last updated: May 28, 2013 at 6:33 pm
SHARE

ആലത്തൂര്‍: അന്യായമായ സ്ഥലമാറ്റങ്ങള്‍ റദ്ദ് ചെയ്യുക, പിരിച്ച് വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ സന്‍സ്‌പെന്റ് ചെയ്ത നടപടി പിന്‍വലിക്കുക. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധ്യാപക , സര്‍വീസ് സംഘടന സംയുക്ത സമര സമിതി നാളെ മുതല്‍ പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ ആരംഭിക്കുന്ന അനിശ്ചിതകാല ധര്‍ണ വിജയിപ്പിക്കാന്‍ എന്‍ ജി ഒ യൂനിയന്‍ ആലത്തൂര്‍ ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.

ജില്ലാ സെക്രേട്ടറിയറ്റംഗം പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ എസ് നൂര്‍ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ജയപ്രകാശന്‍, സി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here