Connect with us

Kerala

ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ള മുഖ്യമന്ത്രിക്ക്‌ കത്ത് നല്‍കി

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ച കെ ബി ഗണേഷ്‌കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്-ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. ക്ലിഫ് ഹൗസില്‍ എത്തി നേരിട്ടാണ് പിള്ള കത്ത് നല്‍കിയത്. ഗണേഷ് മന്ത്രിയാകുന്നതില്‍ തടസ്സങ്ങളൊന്നുമില്ലെന്ന് പിള്ള പറഞ്ഞു. ഇനി എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി തീരുമാനിക്കുമെന്നും പിള്ള പറഞ്ഞു. അതേ സമയം ഇതു സംബന്ധിച്ച് എല്ലാ കാര്യങ്ങളും ബുധനാഴ്ച പറയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.