Connect with us

Malappuram

മൈലാടി മാലിന്യ പ്ലാന്റ് വിവാദം; ചര്‍ച്ച ഇന്ന്

Published

|

Last Updated

കോട്ടക്കല്‍: മൈലാടി മാലിന്യ പ്ലാന്റ് സംബന്ധിച്ച പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. ചങ്കുവെട്ടി റസ്റ്റ് ഹൗസില്‍ വൈകുന്നേരം മൂന്ന് മണിക്കാണ് ചര്‍ച്ച. നരഗസഭ അധികൃതര്‍, ആരോഗ്യ വകുപ്പ്, സി ഐ, മൈലാടി മാലിന്യ പ്ലാന്റ് വിരുദ്ധ സമര സമിതി അംഗങ്ങള്‍ എന്നിവരാണ് പങ്കെടുക്കുക. കഴിഞ്ഞ 14 നാണ് തിരൂര്‍ ആര്‍ ഡി ഒ. കെ ഗോപാലന്‍ പ്ലാന്റ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. ഇതെ തുടര്‍ന്നാണ് ചര്‍ച്ച. നഗരത്തിലെ മാലിന്യം നഗരസഭയുടെ മൈലാടിയിലെ മാലിന്യ പ്ലാന്റില്‍ തള്ളുന്നതിനെതിരെ ഒരു മാസം മുമ്പ് നാട്ടുകാര്‍ രംഗത്തിറങ്ങിയതോടെ മാലിന്യ നീക്കം സ്തംഭിച്ചിരിക്കുകയാണ്. പ്ലാന്റ് മൈലലാടിയില്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഇതിനിടയില്‍ നടന്ന ചര്‍ച്ചകളൊന്നും ഫലം ചെയ്തിരുന്നില്ല. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സമരസമിതി കണ്‍വീനര്‍ അറിയിച്ചു.

 

Latest