സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമം; കെ എന്‍ എം ജിന്ന് വിഭാഗം

Posted on: May 25, 2013 6:00 am | Last updated: May 24, 2013 at 11:33 pm
SHARE

മഞ്ചേരി: കേരള നദ്‌വത്തുല്‍ മുജാഹിദീനകത്തുതന്നെ സംഘടനയെ ഹൈജാക്ക് ചെയ്യുന്നതിനായി ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നതായി ജിന്ന് വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സംഘടനാ തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ ചിലര്‍ നടത്തിയ ശ്രമമാണ് ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ ദിവസം എതിര്‍ വിഭാഗം മഞ്ചേരിയില്‍ നടത്തിയ പൊതുയോഗത്തിന് മറുപടിയായി ഇന്ന് വൈകീട്ട് നാല് മണിക്ക് പഴയ ബസ് സ്റ്റാന്റില്‍ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.