ഭര്‍ത്താവുമായി വീഡിയോ ചാറ്റിംഗിനിടെ ഭാര്യ തൂങ്ങിമരിച്ചു

Posted on: May 23, 2013 6:06 pm | Last updated: May 23, 2013 at 6:06 pm
SHARE

dowry_suicideമുംബൈ: ഭര്‍ത്താവുമായി വീഡിയോ ചാറ്റിംഗ് നടത്തുന്നതിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. ദൃശ്യങ്ങള്‍ ഭര്‍ത്താവ് വെബ്ക്യാമിലൂടെ തത്സമയം കണ്ടു. മുംബൈയിലെ വിലേ പാര്‍ലെയിലാണ് സംഭവം.

ഇരുവരും തമ്മില്‍ വീഡിയോ ചാറ്റിംങ് നടത്തിക്കൊണ്ടിരിക്കെ സ്ത്രീധനവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തു. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹബന്ധം മോചിപ്പിക്കുന്ന കാര്യം ഭര്‍ത്താവ് ചാറ്റിലൂടെ അറിയിച്ച ഉടനെ 27കാരിയായ യുവതി തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കിയ ഭര്‍ത്താവ് വിവരം ഭാര്യയുടെ വീട്ടില്‍ വിളിച്ചുപറഞ്ഞെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബങ്ങള്‍ എതിരായിരുന്നു. പിന്നീട് കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ചുവെങ്കിലും ഭര്‍തൃ വീട്ടുകാര്‍ 20 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുകായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here