Connect with us

Kozhikode

മെഡിക്കല്‍ കോളജില്‍ ത്വക്ക്‌രോഗ ചികിത്സക്ക് ആധുനിക യന്ത്രങ്ങള്‍ സജ്ജമായി

Published

|

Last Updated

കോഴിക്കോട്: ത്വക്ക് രോഗങ്ങളെ ചെറുക്കുന്നതിനുള്ള ആധുനിക യന്ത്രങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമായി. 32 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച യന്ത്രങ്ങള്‍ പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ വന്‍ തുക ചെലവഴിച്ച് ചികിത്സ നടത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഇവ അനുഗ്രഹമാകും.
സ്ത്രീകളിലെ അമിത രോമവളര്‍ച്ച തടയുന്നതിനുള്ള ഡയോഡ് ലൈസര്‍ 18 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്. മുഖക്കുരു, ചര്‍മത്തിലെ മറ്റു കലകള്‍ എന്നിവ ഒഴിവാക്കുന്നതിനുള്ള കാര്‍ബണ്‍ഡയോക്‌സൈഡ് ലൈസര്‍, ശരീരത്തിലെ കറുത്ത മറുക്, കാക്കാപുള്ളി എന്നിവ മാറ്റുന്നതിനുള്ള എന്‍ ഡി യാഗ് ലൈസര്‍, മുടി സംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന ഹെയര്‍ അനാലിസിസ് സിസ്റ്റം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
കിടത്തി ചികിത്സയില്ലാതെ തന്നെ ആറ് മുതല്‍ 10 വരെ സിറ്റിംഗുകള്‍ കൊണ്ട് രോഗം പൂര്‍ണമായി ഭേദമാക്കാന്‍ പുതിയ യന്ത്രത്തിലൂടെയുള്ള ചികിത്സക്ക് കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഡോ. നജീബാ റിയാസ്, ഡോ. ഉമാരാജന്‍, ഡോ. ഇ എന്‍ അബ്ദുല്‍ ലത്വീഫ്, ഡോ. അന്‍സ ഖാദര്‍ സംബന്ധിച്ചു.

---- facebook comment plugin here -----