ഹംസ ആലുങ്ങലിന് ദേശീയ മാധ്യമ അവാര്‍ഡ്

Posted on: May 21, 2013 7:58 pm | Last updated: May 22, 2013 at 8:14 am
SHARE
HAMZA-AWARD-PHOTO
ഹംസ ആലുങ്ങല്‍ പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ചെന്നൈ: സ്‌കിസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേഷനും പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നല്‍കുന്ന 2012-ലെ ദേശീയ മാധ്യമ അവാര്‍ഡിന് സിറാജ് സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ അര്‍ഹനായി. 2012 ഡിസംബര്‍ 25 മുതല്‍ സിറാജില്‍ പ്രസിദ്ധീകരിച്ച ‘മാനസികാരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍’ എന്ന അന്വേഷണ പരമ്പരയാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

10,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ മഹാത്മാ ഗാന്ധിയുടെ പൗത്രനും പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയില്‍ നിന്നും ഹംസ ഏറ്റുവാങ്ങി. പത്രങ്ങള്‍ പൊതുവെ രാഷ്ട്രീയ വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യം നല്‍കുമ്പോള്‍ മനുഷ്യനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിന്തള്ളപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക പത്രങ്ങള്‍ നല്ല സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ഭാഷകളില്‍ അവസാന റൗണ്ടിലെത്തിയ 25 പേരെ പിന്തള്ളിയാണ് ഹംസ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനം മാതൃഭൂമി ആരോഗ്യ മാസികയിലെ രഞ്ജിത് ചാത്തേത്തിനാണ്. ഇംഗ്ലീഷ് വിഭാഗത്തില്‍ ദ വീക്ക് വാരികയിലെ കുഞ്ചന്‍ ശര്‍മയും സഹാറ ടൈംസിലെ പര്‍വേസ് മജീദും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here