Connect with us

Gulf

രാജ്യത്തെ വിവാഹമോചനങ്ങളില്‍ പകുതിയും 20-30 വയസിനിടയില്‍

Published

|

Last Updated

അബുദാബി: രാജ്യത്ത് നടക്കുന്ന വിവാഹ മോചനക്കേസുകളില്‍ 42 ശതമാനവും 20-30 വയസിനിടയിലുള്ളവരിലാണെന്ന് പഠനം. സാമൂഹികകാര്യ മന്ത്രാലയവും കോടതികളും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സ്വദേശികള്‍ അന്യനാട്ടുകാരെ വിവാഹം കഴിക്കുന്ന പ്രവണത കഴിഞ്ഞ വര്‍ഷം ഏറെ വര്‍ധിച്ചതായും ദേശീയ സെന്‍സസ് സെന്ററും നീതിന്യായ വകുപ്പും നടത്തിയ പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ മാത്രം 824 ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. ദുബൈ 653, ഷാര്‍ജ 234, അജ്മാന്‍ 116, റാസല്‍ഖൈമ 122, ഫുജൈറ 39 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ കണക്ക്. അതേസമയം സ്വദേശികളായ ദമ്പതികളുടെ വിവാഹ മോചന സര്‍ട്ടിഫിക്കറ്റുകള്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത് 1,849 ആണ്.
മനുഷ്യത്വരഹിതമായി ചില ദമ്പതികള്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്.
വരുമാനത്തിലുണ്ടാകുന്ന വര്‍ധന, സ്ത്രീകളുടെ ജോലി, വിവാഹ മോചിതക്ക് സമൂഹത്തില്‍ ലഭിക്കുന്ന പ്രത്യേക പരിഗണന, സഹതാപം എന്നിവ പലരേയും വിവാഹമോചനത്തിലേക്ക് ചിന്തിപ്പിക്കുന്നുണ്ട്. വൈവാഹിക ജീവിതത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ കുറവും ഇണകളെ തിരഞ്ഞെടുക്കുന്നതില്‍ മതപരമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തതും കുടുംബ പ്രശ്‌നങ്ങള്‍ക്കും അതുവഴി വിവാഹ മോചനത്തിനും വഴിവെക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു.

Latest