ഹജ്ജിന്റെ കര്‍മങ്ങള്‍ തൊട്ടറിഞ്ഞ് കല്ലക്കട്ട മജ്മഅ് പ്രാക്ടിക്കല്‍ ഹജ്ജ് ക്യാമ്പ്

Posted on: May 21, 2013 6:00 am | Last updated: May 20, 2013 at 10:35 pm
SHARE

വിദ്യാനഗര്‍: ഹജ്ജ്കര്‍മം നടക്കുന്ന മക്കയിലെ പുണ്യസ്ഥലങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞു വന്നപ്പോള്‍ ഹാജിമാര്‍ക്ക് ആവേശവും കൗതുകവും. കല്ലക്കട്ട മജ്മഅ് ക്യാമ്പസില്‍ നടന്ന ജില്ലാതല പ്രഥമ ഹജ്ജ് പ്രായോഗിക പരിശീലന ക്യാമ്പിലാണ് കഅ്ബാലയത്തിന്റെയും സഫാ-മര്‍വാ കുന്നുകളുടെയും രൂപങ്ങള്‍ മുന്നില്‍ വെച്ച് ഹാജിമാര്‍ക്ക് ഹജ്ജ് പരിശീലനം നല്‍കിയത്. സര്‍ക്കാര്‍ മുഖേനയും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും ജില്ലയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് പോകുന്ന 500ലേറെ പേര്‍ സംബന്ധിച്ചു.
ക്യാമ്പ് സമൂഹപ്രാര്‍ഥനയോടെ സമാപിച്ചു. ത്വവാഫ്, സഅ്‌യ്, കല്ലേറ് തുടങ്ങിയ ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ പ്രായോഗികമായി പരിശീലിക്കുന്നതിന് വിപുലമായ സംവിധാനമായിരുന്നു കല്ലക്കട്ടയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ട്രഷറര്‍ അബൂബക്കര്‍ ബേവിഞ്ച പതാക ഉയര്‍ത്തി. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനംചെയ്തു.
പ്രമുഖ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സര്‍ക്കാര്‍ ഹജ്ജ് ട്രൈനി മുസ്തഫ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പി ബി അബ്ദുറസാഖ് എം എല്‍ എ ബ്രോഷര്‍ പ്രകാശനം ചെയ്തു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പി ബി അഹ്മദ്, താജുദ്ദീന്‍ ഉദുമ, കെ ബി അബ്ദുല്ല ഹാജി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ബി കെ അബ്ദുല്ല ഹാജി ബേര്‍ക്ക, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, കന്തല്‍ സൂപ്പി മദനി കുമ്പള, ഹസ്ബുല്ലാഹ് തളങ്കര, മുനീര്‍ സഅദി നെല്ലിക്കുന്ന്, ചേരൂര്‍ ഖാദിര്‍, സമദ് കല്ലക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതം പറഞ്ഞു.