Connect with us

National

മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

Published

|

Last Updated

ബാംഗ്ലൂര്‍: അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്. പ്രോസിക്യൂഷന്‍ നിലപാടുമായി നിയമവകുപ്പുമായി ചര്‍ച്ചചെയ്യും. സര്‍ക്കാര്‍ നിലപാട് ചര്‍ച്ചയില്‍ തീരുമാനിക്കുമെന്ന് കെ ജെ ജോര്‍ജ് എംഎല്‍എ പറഞ്ഞു. നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം മഅദനി രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. കര്‍ണാടക പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് മഅദനി ആരോപിച്ചിരുന്നു.

---- facebook comment plugin here -----

Latest