Connect with us

National

ഒത്തുകളി: അറസ്റ്റിനു മുമ്പുതന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ ടീം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ഒത്തുകളിവിവാദത്തില്‍ അറസ്റ്റിലാകുന്നതിനു മുമ്പുതന്നെ ശ്രീശാന്തിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു പുറത്താക്കിയിരുന്നതായി റിപ്പോര്‍ട്ട്. മേയ് 12-നു ചെന്നൈയ്‌ക്കെതിരെ നടന്ന മത്സരശേഷമാണിത്.

ടീം ഹോട്ടല്‍ ഒഴിയാന്‍ ശ്രീശാന്തിനോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കുന്നതിനു മുമ്പുതന്നെ ശ്രീയുമായുള്ള സാമ്പത്തിക ഇടപാട് പൂര്‍ത്തിയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മോശം പെരുമാറ്റം കാരണമാണ് ശ്രീശാന്തിനെ പുറത്താക്കിയതെന്നാണ് ടീം മാനേജ്‌മെന്റ് അറിയിച്ചത്. നിയമങ്ങള്‍ പാലിച്ചില്ല.

ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോടു മോശമായി പെരുമാറിയിരുന്നു. ദ്രാവിഡിന്റെയും മറ്റും എതിര്‍പ്പു മറികടന്നാണ് ഒത്തുകളി നടന്ന മത്സരത്തില്‍ കളിച്ച ടീമില്‍ ശ്രീശാന്തിന് ഇടംകിട്ടിയതെന്നും പറയപ്പെടുന്നു. മത്സരശേഷം ശ്രീശാന്ത് ടീമില്‍ ഒറ്റപ്പെട്ടപോലെയാണ് പെരുമാറിയത്.

 

---- facebook comment plugin here -----