പാകിസ്ഥാനില്‍ വനിതാ നേതാവ് വെടിയേറ്റ് മരിച്ചു

Posted on: May 19, 2013 7:40 am | Last updated: May 19, 2013 at 12:46 pm
SHARE

കറാച്ചി: ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന വനിതാ നേതാവ് സാഹിറാ ഷാഹിദ് ഹുസൈന്‍ ആക്രമികളുടെ വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ സംഘം സാഹിറയുടെ തലക്കാണ് വെടിവെച്ചത്. രണ്ട് വെടിയുണ്ടകളാണ് തലയില്‍ തറച്ചത്. രാഷ്ട്രീയ പ്രതികാരമാണ് ഇതെന്നാണ് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച നടന്ന തെരെഞ്ഞെടുപ്പില്‍ അട്ടിമറികള്‍ നടന്നു എന്ന് ഇമ്രാന്‍ഖാന്‍ പ്രസ്താവിച്ചിരുന്നു.

സാഹിറയുടെ മരണത്തില്‍ ആസിഫലി സര്‍ദാരി അനുശോചനം രേഖപ്പെടുത്തി.