ഐ പി എല്‍: വാതുവെപ്പുകാരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു

Posted on: May 18, 2013 1:44 pm | Last updated: May 18, 2013 at 2:05 pm

IPLന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി ഡല്‍ഹി പോലീസ് വെളിപ്പെടുത്തി. ഈ മാസം ഒന്‍പതിന് ചണ്ഡിഗഢിലെ ഹോട്ടലില്‍ വെച്ച് താരങ്ങളും വാതുവെപ്പുകാരും തമ്മില്‍ കണ്ടതിന്റെ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ശ്രീശാന്തും ചാന്ദ്‌ലിയും വാതുവെപ്പുകാരുമായി സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ടെന്നാണ് അറിയുന്നത്. ഇതോടെ അറസ്റ്റിലായവരെ കൂടുതല്‍ തെളിവവെടുപ്പിനൊയി ചണ്ഡീഗഢിലേക്ക് കൊണ്ടുപോകും.

അതിനിടെ, മുംബൈയിലെ ബാന്ദ്രയില്‍ ശ്രീശാന്ത് താമസിച്ചിരുന്ന ഹോട്ടലില്‍ പോലീസ് സംഘം റെയ്ഡ് നടത്തി. ലാപ്‌ടോപ്പ്, ഐ പാഡ് മൊബൈല്‍ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.