ഇറാഖില്‍ സ്‌ഫോടന പരമ്പര; 73 പേര്‍ കൊല്ലപ്പെട്ടു

Posted on: May 18, 2013 7:00 am | Last updated: May 18, 2013 at 10:05 am
SHARE

iraq2ബക്വബ: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് സമീപമുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 148 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. സുന്നി മുസ്‌ലിം വിഭാഗക്കാരുടെ പള്ളിക്ക് സമീപമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

ബാക്വിബയിലെ പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുമ്പോഴുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 41 പേരാണ് മരിച്ചത്. 56 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുന്നതിനിടെ മറ്റൊരു സ്‌ഫോടനമുണ്ടായി. ബാഗ്ദാദില്‍ മൂന്നിടത്തുണ്ടായ മറ്റൊരു സ്‌ഫോടനപരമ്പരയില്‍ 22 പേരാണ് മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.

ബാഗ്ദാദിന് അമ്പത്കിലോമീറ്റര്‍ കിഴക്ക് ബാക്കുബയിലെ സുന്നി ആരാധനാലയത്തിനു സമീപമായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്. ഇതില്‍ 41 പേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് തുടര്‍ സ്‌ഫോടനങ്ങളുണ്ടായി. സുന്നി സ്വാധീന മേഖലകളിലായിരുന്നു സ്‌ഫോടനങ്ങളെല്ലാം.

സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here