കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസ് മാര്‍ച്ച് നടത്തി

Posted on: May 18, 2013 6:00 am | Last updated: May 17, 2013 at 10:28 pm

കല്‍പ്പറ്റ: ഹരിതസേന വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ എസ് ഇ ബി കല്‍പ്പറ്റ സര്‍ക്കിള്‍ ഓഫീസിലേക്ക് നടത്തിയ ധര്‍ണ പി എന്‍ സുധാകരസ്വാമി ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബിക്ക് പിരിഞ്ഞ് കിട്ടാനുള്ള കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും മന്ത്രിമാരുടേയും സര്‍ക്കാര്‍ ഓഫീസുകളിലേയും അമിതമായ വൈദ്യുതി ഉപയോഗം കുറക്കുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ കുറച്ച 120 യൂണിറ്റ് വരെയുള്ള വര്‍ദ്ധന മൂന്നു മാസം കഴിയുമ്പോള്‍ പുന:പരിശോധിക്കുമെന്ന പ്രസ്താവന ഈ കാലാവധി കഴിയുമ്പോള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വര്‍ദ്ധനവ് വന്നാല്‍ മുഴുവന്‍ കെ എസ് ഇ ബി ഓഫീസുകളും ഉപരോധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. എം സുരേന്ദ്രന്‍ മാസ്റ്റര്‍, ജോസ് പുന്നക്കല്‍, ടി എം ജോസ്, എം കെ ജെയിംസ്, എ കെ ഹുസൈന്‍, വി വി വര്‍ക്കി, അസീസ് കല്‍പ്പറ്റ തുടങ്ങിയവര്‍ പ്രസംഗിച്ചു.