എളുപ്പമാര്‍ഗ്ഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഭാഷയേയും കലയേയും തകര്‍ക്കും: കെ പി കെ വെങ്ങര

Posted on: May 17, 2013 6:17 pm | Last updated: May 17, 2013 at 8:18 pm

ദോഹ: പത്രങ്ങളില്‍വരുന്ന വാര്‍ത്തകള്‍വായിക്കുന്നതുകൊണ്ടു മാത്രം വായനാ സംസ്‌ക്കാരം വളരുന്നുണ്ടെന്ന് പറയുന്നതിനോട് യോജിക്കാനാവില്ലെന്ന് നടനും സംവിധായകനുമായ കെ പി കെ വെങ്ങര. ദോഹയില്‍ ഇന്ത്യന്‍മീഡിയാ ഫോറം നല്‍കിയ സ്വീകരണത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാഷയും സംസ്‌ക്കാരവും പൈതൃകവും തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ ഏതുകാര്യവും ചെയ്യാന്‍പാടുള്ളുവെന്നും എളുപ്പ മാര്‍ഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഭാഷയേയും കലയേയും തകര്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.ഇന്ത്യന്‍മീഡിയാ ഫോറം വൈസ് പ്രസിഡന്റ് ഇ പി ബിജോയ് സ്വാഗതവും ജനറല്‍സെക്രട്ടറി ഷരീഫ് സാഗര്‍നന്ദിയും പറഞ്ഞു.