ക്രിക്കറ്റ് വാതുവെപ്പ്: ദാവൂദ് ഇബ്രാഹീമുമായി ബന്ധം?

Posted on: May 16, 2013 12:19 pm | Last updated: May 16, 2013 at 12:21 pm
SHARE

davoodന്യൂഡല്‍ഹി: ശ്രീശാന്ത് ഉള്‍പ്പെട്ട വാതുവെപ്പ് സംഘത്തിന് അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ട്. പിടിയിലായ രണ്ട് വാതുവെപ്പുകാര്‍ ദാവൂദുമായി ബന്ധമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. കളിക്കാര്‍ക്ക് വന്ന ഫോണ്‍ കോളുകളില്‍ 30 എണ്ണം പാക്കിസ്ഥാന്‍ വഴി ദുബൈയില്‍ നിന്നായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, വാതുവെപ്പിന്റെ സൂത്രധാരന്‍ ശ്രീശാന്താണെന്നതിന് തെളിവുകള്‍ ലഭിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാതുവെപ്പുകാരുമായി തുക സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയത് ശ്രീശാന്താണെന്നാണ് ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറസ്റ്റിലായ വാതുവയ്പ്പുകാരില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടിട്ടുണെ്ടന്നും സൂചനയുണ്ട്. അറസ്റ്റിലായവരില്‍ എന്‍.എസ്. നായര്‍, ജിജു പോക്കന്‍ എന്നിവര്‍ മലയാളികളാണെന്നാണ് കരുതുന്നത്.