മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായ കുഞ്ഞിനെ കണ്ടെത്തി

Posted on: May 16, 2013 10:50 am | Last updated: May 16, 2013 at 10:54 am

THRISSUR MEDICAL COLLEGEതൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഐ സി യുവില്‍ നിന്ന് കാണാതായ 7 മാസം പ്രായമായ കുഞ്ഞിനെ പിന്നീട് വാര്‍ഡില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് ചാലക്കുടി സ്വദേശി സന്തോഷ് – വിദ്യ ദമ്പതികളുടെ കുഞ്ഞിനെ ആശുപത്രിയിലെ ന്യൂബോണ്‍ ഐ സി യുവില്‍ നിന്ന് കാണാതായത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു.

രാവിലെ അഞ്ചേകാലിന് ഡോക്ടര്‍ പരിശോധനക്ക് എത്തി മടങ്ങിയ ശേഷം മാതാവ് കുഞ്ഞിനുള്ള പാലുമായി എത്തിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം ഒറീസ സ്വദേശിനി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു. ഇവര്‍ പിന്നീട് ആശുപത്രിയിലെത്തി കുഞ്ഞിനെ മാറിക്കൊണ്ടുപോയതായാണ് കരുതിയിരുന്നത്.

പത്തു ദിവസം മുമ്പാണ് വിദ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസേറിയന്‍ പ്രസവമായിരുന്നു. കുഞ്ഞിന്റെ ശരിരത്തില്‍ മഞ്ഞ നിറം കണ്ടതിനെ തുടര്‍ന്നാണ് ഐ സി യുവില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാനായിരുന്നു തീരുമാനമെങ്കിലും ആരോഗ്യനില കൂടുതല്‍ മെച്ചപ്പെടാനായി ഒരു ദിവസംകൂടി ഐസിയുവില്‍ കിടത്തി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്.