സി.പി.ഐ.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

Posted on: May 14, 2013 7:38 am | Last updated: May 14, 2013 at 7:38 am
SHARE

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും.നാലു ദിവസമായി നടക്കുന്ന നേതൃയോഗങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളള തുടങ്ങിയവര്‍ പങ്കെടുക്കും. വി.എസ്.അച്യുതാന്ദനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്ന പ്രമേയം തളളിയതിനോടുളള സംസ്ഥാന ഘടകത്തിന്റെ പ്രതികരണം എന്താണെന്ന് യോഗങ്ങളില്‍ അറിയാം . അടുത്തിടെ പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വി.എസ്. യോഗങ്ങളില്‍ പങ്കെടുക്കും.

ഇന്നും നാളെയും സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്ന് സംസ്ഥാന സമിതിയുമാണ് ചേരുന്നത്. രണ്ട് ദിവസമായി ഡല്‍ഹിയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗായിരിക്കും നേതൃയോഗങ്ങളിലെ പ്രധാന അജണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here