പാക് ജനതക്ക് ഒബാമയുടെ പ്രശംസ

Posted on: May 14, 2013 6:00 am | Last updated: May 13, 2013 at 11:18 pm
SHARE

വാഷിംഗ്ടണ്‍: നവാസ് ശരീഫിനെ മൂന്നാമൂഴത്തിലേക്ക് നയിച്ച പാക് തിരഞ്ഞെടുപ്പിന് ബരാക് ഒബാമയുടെ പ്രശംസ. പാക്കിസ്ഥാന്റെ ജനാധിപത്യ സംവിധാനത്തെ പുതിക്കിപ്പണിത തിരഞ്ഞെടുപ്പ് പാക് ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായിരിക്കുകയാണെന്നും പാക് ജനതയെയും വിജയം കൊയ്ത പി എം എല്‍ എന്നിനെയും അഭിനന്ദിക്കുന്നുവെന്നും ഒബാമ പറഞ്ഞു.
അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നവാസ് ശരീഫ് പാക്കിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത് ഒബാമയെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ‘പാക് ജനത അവരുടെ ജനാധിപത്യ അംഗീകാരം വിനിയോഗിച്ചതില്‍ സന്തോഷമുണ്ട്. താലിബാന്റെ ആക്രമണ ഭീഷണി നിലനില്‍ക്കുമ്പോഴാണ് അവിടെ തിരഞ്ഞെടുപ്പ് നടന്നത്. എന്നിട്ടും ഭീഷണികള്‍ അവഗണിച്ച് പാക് ജനത അവരുടെ വോട്ടവകാശം വിജയകരമായി വിനിയോഗിച്ചു.’ ഒബാമ പറഞ്ഞു