Connect with us

Malappuram

കഫേ കുടുംബശ്രീ എന്ന പേരില്‍ വനിതാ ഹോട്ടലുകള്‍ തുടങ്ങും: മന്ത്രി

Published

|

Last Updated

മലപ്പുറം: പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് കഫേ കുടുംബശ്രീ എന്ന പേരില്‍ വനിതാ ഹോട്ടലുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു.

കുടുംബശ്രീ വാര്‍ഷികത്തിന്റെ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഫേ കുടുംബശ്രീ തുടങ്ങുന്നതിനായി സംസ്ഥാന പാതയില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം തന്നെ കുടുംബശ്രീ പദ്ധതികള്‍ക്ക് സര്‍ക്കാന്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ പോലുള്ള സ്ത്രീശാക്തീകരണ പരിപാടിയിലൂടെ സ്ത്രീകളെ സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കാനായതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷയായിരുന്നു. കെ പി മുസ്തഫ, എം എ ഖാലിദ്, ഹാഫിസ് ഷാഫി, അബ്ദുല്‍ റഷീദ്, വനജ ടീച്ചര്‍ പ്രസംഗിച്ചു.