മദ്‌റസ കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: May 13, 2013 10:13 am | Last updated: May 13, 2013 at 10:13 am
SHARE
A (3)
പെരിമ്പലത്ത് പുനര്‍ നിര്‍മിച്ച മുനവ്വിറുല്‍ ഇസ്‌ലാം സുന്നി മദ്‌റസാ കെട്ടിടം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആനക്കയം: പെരിമ്പലത്ത് പുനര്‍ നിര്‍മിച്ച മുനവ്വിറുല്‍ ഇസ്‌ലാം സുന്നി മദ്‌റസാ കെട്ടിടം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്ത്വന തീരം പദ്ധതി കാന്തപുരം നാടിന് സമര്‍പ്പിച്ചു. തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. ബായര്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. പ്രൊഫ. കെ എം എ റഹീം, എന്‍ എം സ്വാദിഖ് സഖാഫി, ഇബ്‌റാഹിം ബാഖവി, അബ്ദുല്‍ മജീദ് അന്‍വരി, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, സൈനുദ്ദീന്‍ സഖാഫി ചെറുകുളം, കെ ടി ത്വാഹിര്‍ സഖാഫി പ്രസംഗിച്ചു. ഒ എം എ റഷീദ്, മുഹമ്മദ് ശരീഫ് നിസാമി, എ സി ഹംസ മാസ്റ്റര്‍, റഹീം സഅദി, ബഷീര്‍ അഹ്‌സനി, കെ എം ഷാക്കിര്‍, ബഷീര്‍ മാസ്റ്റര്‍ സംബന്ധിച്ചു.